അലസതയും ഒരു ആഘോഷമാണ് . വാൾപ്പാറ കാടും കടന്ന് തേയിലക്കുന്നിറങ്ങി വരുന്ന തണുത്ത കാറ്റ് . കുളിരുള്ള അന്തിയിൽ കുയിലിന്‍റെ പാട്ട് . അതിരുകൾ കാടാണ് എന്ന നേരിയ ഭയം . തേയില ചെടികൾക്ക് മീതെ നിലാവ് പെയ്യുന്നു . കാട്ടുപ്പൂക്കളുടെ മാദക ഗന്ധം . സിരുകുന്ദ്ര എസ്റ്റേറ്റിലെ രുചികരമായ ഭക്ഷണം . അതിനൊപ്പം നിലാവിനെയും തൊട്ടു കൂട്ടി .
രഫ്താ രഫ്താ വൊ മേരീ ഹസ്തീ കാ സാമാ ഹോ ഗയേ
പതിഞ്ഞ ശബ്ദത്തിൽ മെഹ്ദി സാബ് പാടുന്നു . ഇന്നീ രാവിൽ ഈ ടെന്റ് നിറയെ ഗസൽ പെയ്യും .
പതിഞ്ഞ ശബ്ദത്തിൽ മെഹ്ദി സാബ് പാടുന്നു . ഇന്നീ രാവിൽ ഈ ടെന്റ് നിറയെ ഗസൽ പെയ്യും .
വാൾപ്പാറക്കൊരു നിഗൂഡ സൗന്ദര്യമുണ്ട് . വാരിപുണരുന്നൊരു വന്യഭാവമുണ്ട് . നിലാവുള്ള രാത്രികളിലത് കൂടുതൽ മാദകമായി തോന്നും .
ഇലകളിൽ മഞ്ഞുപ്പെയ്യുന്ന ശബ്ദം കേൾക്കാം . ആ ശബ്ദം അങ്ങ് കുട്ടിക്കാലത്തോളം ചെന്നെത്തും . മഞ്ഞു പെയ്തിരിന്ന ഡിസംബറുകളെ ഓർമ്മവരും . ആ ഡിസംബറുകളിപ്പോൾ ഓർമ്മകളുടെ കലണ്ടറിൽ മാത്രമേ മാറിമറിയാറുള്ളൂ .
ഇലകളിൽ മഞ്ഞുപ്പെയ്യുന്ന ശബ്ദം കേൾക്കാം . ആ ശബ്ദം അങ്ങ് കുട്ടിക്കാലത്തോളം ചെന്നെത്തും . മഞ്ഞു പെയ്തിരിന്ന ഡിസംബറുകളെ ഓർമ്മവരും . ആ ഡിസംബറുകളിപ്പോൾ ഓർമ്മകളുടെ കലണ്ടറിൽ മാത്രമേ മാറിമറിയാറുള്ളൂ .
മഞ്ഞും കാടും ഗസലും നിലാവും പ്രണയമാണ് . ഒരുപാട് പ്രണയിനികളെ ചേർത്തുപിടിച്ച് മുറ്റത്തിരുന്നു . കണ്ണുകൾ ഒരു പ്രണയകാലം അകലെയുള്ള തേയിലത്തോട്ടങ്ങളിൽ ചെന്നുനിന്നു. തേയിലതോട്ടങ്ങളിൽ നിലാവ് പെയ്യുന്നതിനോളം മനോഹരമായ ഏത് കാഴ്ചയാണുള്ളത്. അകലേ മഞ്ഞും നിലാവും പ്രണയിക്കുന്നത് കാണാം . ഈ കുയിലുകൾ പാടുന്നത് അവർക്കുവേണ്ടിയാവണം .
ആകാശത്ത് ചിന്നിച്ചിതറി കിടക്കുന്ന നക്ഷത്രങ്ങൾ . നക്ഷത്രങ്ങൾ കൂട്ടുവരുന്ന യാത്രകൾ മനോഹരമാണ് . ഈ യാത്ര തുടങ്ങിയതും ഇതുപോലെ നക്ഷത്രങ്ങൾ ചിരിക്കുന്നൊരു രാത്രിയിലാണ് . ഒത്തിരി അനുഭവങ്ങൾ കോരിയൊഴിച്ച ഈ രാത്രിയിൽ സ്വപ്നങ്ങളെ പുതച്ച് ഞങ്ങളുറങ്ങുമ്പോഴും അന്തികൂട്ടിനായി ഈ നക്ഷത്രങ്ങൾ കണ്ണു ചിമ്മാതെ കാവലിരിക്കും .

No comments:
Post a Comment