ഈ ഏറുമാടത്തിൽ പുലരുവോളം സംസാരിച്ചിരിക്കണം .
തണുത്ത രാവുകൾക്ക് ചൂട് പിടിക്കാൻ കരിമ്പടത്തിനും മേലെ ഗുലാം അലിയും ജഗ്ജിത് സിങ്ങും മാറി മാറി പാടണം .
പിന്നെ രാത്രിയുടെ നിഗൂഡതയിൽ ലയിച്ച് ഉറങ്ങണം .
ഒരൊറ്റയാന്‍റെ അട്ടഹാസം കേട്ട് ഞെട്ടിയുണരണം . പിന്നേം തലയടക്കം കമ്പിളിക്കുള്ളിലേക്ക് ചൂഴ്ന്നിറങ്ങണം .
ഈ ഓലക്കീറുകൾക്കിടയിലൂടെ വെളിച്ചം തോണ്ടി വിളിക്കാൻ സമയമെടുക്കും . കാരണം സൂര്യൻ പോലും കോടമഞ്ഞ് പുതച്ചുറങ്ങുകയാവും . ഉണർന്നാൽ സൂര്യകാന്തിക്കാലം കാണാം .
ചെണ്ടുമല്ലി പൂക്കളുടെ നൃത്തം കാണാം . ഓരോ ചെടികളിലും മഞ്ഞുത്തുള്ളികൾ എഴുതിയ കവിതകൾ വായിക്കാം .
കണ്ണിന് പോലും പിടി തരാതെ പായുന്ന കാട്ടുമുയലുകളെ കാണാം .
വിറക് ശേഖരിച്ചുവരുന്ന പെണ്‍കുട്ടികൾക്ക് സഹതാപം തോന്നിയാൽ ഉണക്ക വിറക് ചുള്ളികൾ കിട്ടിയേക്കും . ആ വിറകിന് ചുറ്റുമിരുന്ന് തീ കായാം .
കുശണ്ണനോ പ്രസാദോ വരുമായിരിക്കും ഇപ്പോൾ . ഇന്നവരുടെ കയ്യിൽ എന്തായിരിക്കും ..?
ചുട്ടെടുത്ത ചോളമോ അതോ പൊങ്കലോ ...?
ചില യാത്രാ ലക്ഷ്യങ്ങൾ ഇങ്ങിനെ ചിലതിലേക്ക് മാത്രം ഒതുങ്ങാറുണ്ട് , അതൊരു ഏറുമാടമാവാം , അല്ലെങ്കിൽ ഒരു ഗ്രാമം , വ്യക്തി , രുചി അങ്ങിനെ എന്തും .
ഗോപാൽസാമി ബേട്ടയിലേക്കുള്ള യാത്രയിൽ പകർത്തിയതാണ് ഇത് . ഗുണ്ടൽ പേട്ടയിലെ ചില പരിചിത മുഖങ്ങളും പിന്നെ അൽപം ഇഷ്ടങ്ങളും ഈ ചിത്രത്തോട് ചേർത്ത് വെച്ചു .

No comments:
Post a Comment