\മാറ്റമൊന്നുമില്ല . കോലായിലെ ഉമ്മവിളക്ക് അകത്തെ മുറിയിലേക്ക് മാറി. പക്ഷേ അത് പരത്തുന്ന പ്രകാശം കോലായിയും കടന്ന് തലമുറകളോളം പടരുന്നുണ്ട്. പണ്ട് സ്കൂളവധികളിൽ ഓടികിതച്ചെത്തുന്ന ഉമ്മവീട്ടിലെ മടിത്തട്ടിലേക്ക് ഇന്ന് ആണ്ടിലൊരിക്കലുള്ള എണ്ണിച്ചുട്ട അവധിയിലെ തിരക്കുകാരനായിപ്പോയല്ലോ ഞാൻ.
പണ്ടത്തെപ്പോലെ കെട്ടിപ്പിടിക്കാൻ വല്യുമ്മയുടെ കൈകൾക്ക് ഭാരമില്ല. പക്ഷേ ഇന്നും മായാത്ത മുഖത്തെ ആ പ്രകാശത്തിനുണ്ട്.
ആ വെറ്റിലച്ചെല്ലം ഇപ്പോഴില്ല. പക്ഷേ മുറുക്കിചുവപ്പിച്ച ചിരിയുണ്ട്. അതിൽ നിന്നൊരു തളിർ വെറ്റിലയെടുത്ത് മുറുക്കുന്നത് എന്റേയും ഇഷ്ടമായിരുന്നു. വാചാലമായ മൗനവുമായ നീണ്ടുനിവർന്നിരിക്കുന്നൊരു തറവാട്. ഓർമ്മച്ചെടികളിൾ കുറേ ഓർമ്മപ്പൂക്കൾ വിരിയുന്നുണ്ട്. ആ പൂക്കൾ പരത്തുന്ന സുഗന്ധമാവും ഇനിയൊരു അവധിക്കാലം വരേയുള്ള ഊർജ്ജം. ഒരു പ്രാർത്ഥനക്കൂടെ ഇവിടെ വെക്കുന്നു. ഞങ്ങളുടെ ഉമ്മവിളക്ക് കെടാതെ കത്തണേ എന്ന് മാത്രം.

No comments:
Post a Comment